TOP NEWS| കൂണുകൾപോലെ കൽക്കരി ഫാക്ടറികൾ, നല്ല വെള്ളമില്ല, വായുവില്ല, ശ്വാസം മുട്ടി ഇവിടെ ജനങ്ങൾ
കല്‍ക്കരി ഫാക്ടറികള്‍ (Coke factories) കൂണുകള്‍ പോലെ മുളച്ചുപൊങ്ങുകയാണ് മേഘാലയ (Meghalaya)യില്‍. വികസനത്തിന്‍റെ പേരിലാണ് വ്യവസായം. എന്നിരുന്നാലും ഇതേ തുടര്‍ന്ന് ശ്വാസംമുട്ടിക്കഴിയുന്നത് ഈസ്റ്റ് ജെയിന്തിയ ഹിൽസ്, വെസ്റ്റ് ഖാസി ഹിൽസ് ഡിസ്ട്രിക്റ്റ് (East Jaintia Hills and West Khasi Hills District) എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ്. ഈസ്റ്റ്മോജോ തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ ഇവിടെ ആളുകൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും വെള്ളത്തിലും മലിനീകരണത്തോത് കൂടുതലാണ് എന്നും പറയുന്നു. കിണർ വെള്ളം മലിനമാണ് എന്നും അതേത്തുടർന്ന് ആളുകൾ അസുഖബാധിതരാവുന്നു എന്നും പ്രദേശവാസികൾ പറയുന്നുണ്ട്. സമീപത്തെ മരങ്ങളിലെല്ലാം കറുത്ത പൊടിപടലങ്ങളാണ് കാണാനാവുന്നത്.