TOP NEWS| കുവൈത്തില്‍ ഇന്ത്യന്‍ വനിതാകൂട്ടായ്മക്ക് തുടക്കം

0

കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വനിതകളെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വിമൻസ് നെറ്റ് വർക്കിന്‌ എംബസ്സി രൂപം നൽകിയത് . വിദ്യാഭ്യാസം, ബിസിനസ്സ്, ശാസ്ത്രം,കല, സാഹിത്യം,കായികം തുടങ്ങിയ മേഖലകളിൽ കുവൈത്തിലെ ഇന്ത്യൻ സ്ത്രീ സമൂഹത്തിന്‍റെ കഴിവും ഇടപെടലും പ്രോത്സാഹിപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം സഹായകമാകുമെന്ന് ഉദ്‌ഘാടനച്ചടങ്ങിൽ അംബാസിഡർ സിബി ജോർജ് അഭിപ്രായപ്പെട്ടു.

You might also like