TOP NEWS| ഏയ്‌സർ ലാപ്‌ടോപ്പുകളുടെ നിർമാണം ഇനി ഇന്ത്യയിൽ; ഡിക്‌സൻ ടെക്‌നോളജിസുമായി കരാർ

0

ഒരു വർഷം അഞ്ച് ലക്ഷം ഏയ്‌സർ ലാപ്‌ടോപ്പുകൾ നിർമിച്ചു നൽകാൻ ശേഷിയുള്ള പ്ലാന്റ് നിർമിക്കാൻ ഡിക്‌സൻ തീരുമാനിച്ചിട്ടുണ്ട്. ഡിസംബറിൽ പുതിയ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടർന്നുള്ള വർഷങ്ങളിൽ 10 ലക്ഷം ലാപ്‌ടോപ്പുകൾ നിർമിക്കാനും ഡിക്‌സൻ കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ വർഷത്തിൽ 20 ലക്ഷം ടാബ്‍ലെറ്റുകൾ നിർമിക്കുന്ന മറ്റൊരു പ്ലാന്റ് നിർമിക്കാനും ഡിക്‌സൻ ആലോചിക്കുന്നുണ്ട്. ഏയ്‌സറുമായുള്ള പുതിയ കരാർ വാർത്തകൾ പുറത്തു വന്നതോടെ ഡിക്‌സൻ ടെക്‌നോളജിസിന്റെ ഓഹരി മൂല്യം 0.6 ശതമാനം വർധിച്ചിട്ടുണ്ട്.

You might also like