ബസിനുള്ളില്‍ തെര്‍മ്മല്‍ സ്കാനര്‍, സാനിറ്റെസര്‍ ഉണ്ടായിരിക്കണം; വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാര്‍
നവംബര്‍ ഒന്നിന് സ്കൂളുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോള്‍ തയ്യാറാക്കി സര്‍ക്കാര്‍.
കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളില്‍ തെര്‍മ്മല്‍ സ്കാനര്‍, സാനിറ്റെസര്‍ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു.
സ്കൂള്‍ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂള്‍ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
അതേസമയം, സ്റ്റുഡന്‍റ് സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ നടപ്പിലാക്കിയ ഏക സംസ്ഥാനം എന്ന പ്രത്യേകത കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ അധികമായി 650 ബസുകള്‍ കൂടി കെഎസ്‌ആര്‍ടിസി ഇറക്കും.