‘ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടി
ചെന്നൈ ∙ ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി എസ്.ദുരൈമുരുകന്‍. ഇതിനു തടസ്സമാകുന്നതു കേരളത്തിന്റെ നിസ്സഹകരണമാണ്. ബേബി ഡാമിനു സമീപമുള്ള മരങ്ങള്‍ മുറിക്കാന്‍ കേരളം ഇതുവരെ തയാറായിട്ടില്ല.വനം വകുപ്പ് അനുമതി നൽകുന്നില്ലെന്നാണു വിശദീകരണം. എന്നാൽ, റിസർവ് വനമായതിനാൽ മരം മുറിക്കാൻ പറ്റില്ലെന്നാണു വനം വകുപ്പിന്റെയും നിലപാട്. ഇക്കാര്യത്തിലെ നടപടികൾ നീളുന്നതിനാലാണു ബേബി ഡാം ബലപ്പെടുത്തൽ വൈകുന്നതെന്നും റൂൾ കർവ് പാലിച്ചാണു നിലവിൽ വെള്ളം തുറന്നു വിടുന്നതെന്നും ദുരൈമുരുകൻ പറഞ്ഞു.