പാട്ടു പാടിപ്പിക്കുന്ന പ്രത്യാശ നിരാശ ജീവിത വാതിലടയ്ക്കുമ്പോൾ……..
*പാട്ടു പാടിപ്പക്കുന്ന പ്രത്യാശ:* നിരാശ ജീവിത വാതിലടയ്ക്കുമ്പോൾ പ്രത്യാശ ആ വാതിൽ തുറക്കുന്നു.
ആ ജീവിത സാഹചര്യത്തെ ഓർത്തു പിറുപിറുക്കാതെ അതിനു വിപരീതമായ വിശ്വാസത്തോടെ പ്രത്യാശ ഒരു പ്രതിവിധി കണ്ടെത്തുന്നു.
അന്ധകാരത്തെ ശപിക്കാതെ അതിനു നടുവിൽ വിളക്ക് കത്തിയ്ക്കുവാൻ പ്രത്യാശയ്ക്കാകുന്നു.
ചെറുതും വലുതുമായ സകല പ്രശ്നങ്ങളെയും പ്രത്യാശ അവസരങ്ങളായി മാറ്റിയെടുക്കുന്നു.
പ്രത്യാശ മറ്റുള്ളവരുടെ ജീവിതത്തിലെ തകർച്ചയെ കാണാതെ അവരുടെ നല്ല ഭാവിയെ പ്രതീക്ഷിക്കുന്നു.
ശരീരം തളരുമ്പോൾ പ്രത്യാശ നമ്മുടെ ആരോഗ്യത്തെ ഉയർത്തുന്നു.
കയ്പ്പ് നമ്മുടെ ജീവിതത്തിൽ വിഷം കുത്തുമ്പോൾ പ്രത്യാശ നമ്മുടെ ജീവിതത്തെ മധുരമുള്ളതാക്കുന്നു.
നമ്മുടെ ആത്മാവിന്റെ നങ്കൂരമാണ് പ്രത്യാശ. ജീവിതത്തിന്റെ എല്ലാ നാരുകളും ചരടുകളും, ഇഴകളും മുറിഞ്ഞാലും പ്രത്യാശയുണ്ടങ്കിൽ സംഗീതമുണ്ട്.
ഈണങ്ങൾ നിയലയ്ക്കുമ്പോളും പ്രത്യാശ പാടിക്കൊണ്ടിരിക്കും.
നിശ്ചയത്തിന്റെയും ഉറപ്പിന്റെയും തെളിവുകൾ അണയുമ്പോളും പ്രത്യാശ തെളിഞ്ഞു വരുന്നു. പ്രത്യാശയെപ്പോലെ നല്ലൊരു മരുന്നില്ല. വിശ്വാസം പോലൊരു ഔഷധമില്ല.
ജീവിതം എല്ലായ്പ്പോഴും ന്യായമുള്ളതും അനായാസവും ആയിരിക്കില്ല.
എവിടെ തിരിയണമെന്നു അറിയാത്ത വിഷയങ്ങൾ വരാം.
പക്ഷെ ഒരു കാര്യം ഉറപ്പാണ്. *ദൈവം തന്റെ മക്കളെ അനാഥരായി കൈവിടുകയില്ല.*