മേഘാലയയിൽ മരുന്നുകൾ വിതരണം ചെയ്യാൻ ഇനിമുതൽ ഡ്രോണുകൾ
മേഘാലയയിൽ മരുന്നുകൾ വിതരണം ചെയ്യാൻ ഇനിമുതൽ ഡ്രോണുകൾ. ഡ്രോൺ മാർഗം വിദൂര പ്രദേശങ്ങളിലേയ്‌ക്ക് മരുന്നുകൾ എത്തിക്കുക എന്ന ദൗത്യം വിജയകരമായിരുന്നുവെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ പറഞ്ഞു.ടെക് ഈഗിൾ, സ്മാർട്ട് വില്ലേജ് മൂവ്മെന്റ് എന്നീ സംഘങ്ങളാണ് പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണ നൽകിയത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നുകൾ വിതരണം ചെയ്യാനായി ഇ-വിടിഒഎൽ (വെർച്വൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) ഡ്രോൺ അക്വിലഎക്‌സ്2 ആണ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.