ഒടുവിൽ യഥാർത്ഥ കണക്കുകൾ പുറത്ത്; ഒക്ടോബറിൽ മാത്രം റഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 75,000 പേർ
മോസ്‌കോ: കൊറോണ പ്രതിരോധത്തിൽ ലോകരാജ്യങ്ങൾ പരാജയമായിരുന്നു എന്ന് തെളിയിക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്.കഴിഞ്ഞ ഒക്ടോബറിൽ മാത്രം റഷ്യയിൽ 75,000 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്ന മാസമായി ഒക്ടോബർ മാറി.
റഷ്യയുെട ഫെഡറൽ സ്റ്റാറ്റിസ്റ്റികസ് ഏജൻസിയായ റോസ് സ്റ്റാറ്റാണ് കണക്കുകൾ പുറത്ത് വിട്ടത്. ഇതോടെ അമേരിക്കക്കും ബ്രസീലിനും പിന്നാലെ ലോകത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യമായി റഷ്യമാറി. 5,20,000 ത്തിലധികം പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചതെന്ന് വെളിപ്പെടുത്തൽ റഷ്യയുടെ കൊറോണ പ്രതിരോധം അമ്പേ പരാജയമായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു.
എന്നാൽ റഷ്യയുടെ ഔദ്യോഗിക വെബ് സൈറ്റിൽ ഇത് 2,78,857 ആണ്. പോസ്റ്റ്മാർട്ടത്തിന് ശേഷം മരണത്തിന്റെ പ്രാഥമിക കാരണമായി വൈറസ് ആണെന്ന് തെളിയിക്കപ്പെട്ട മരണങ്ങൾ മാത്രമാണ് കൊറോണ മരണങ്ങളായി സ്ഥിരീകരിച്ചത്. ഇത്തരത്തിൽ വലിയ പരാജയത്തെ രാജ്യം മറച്ച് പിടിക്കുകയായിരുന്നു.