പാസ്റ്റർ പി.എസ് ഫിലിപിന് അനുശോചനം അറിയിച്ച് മന്ത്രി സജി ചെറിയാൻ
പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ. പി എസ് ഫിലിപ്പിന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി സജി ചെറിയാൻ
മലയാളീ പെന്തെകോസ്ത് സമൂഹത്തിന് ജനകീയനായ ആത്‍മീയനേതാവായിരുന്നു പാസ്റ്റർ പി എസ് ഫിലിപ്പ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും പെന്തകോസ്ത് സമൂഹത്തിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്ന് അദ്ദേഹം
കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പിന്റെ ഭൗതീക ശരീരം രാവിലെ 8 മണിക്ക് ഭൗതിക ശരീരം പുനലൂരിലുള്ള സ്വഭവനത്തിൽ എത്തിക്കുകയും ശേഷം 9 മണിക്ക് AG ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന പുനലൂർ ഗ്രൗണ്ടിൽ എത്തിച്ച് പൊതു സംസ്കാര ശുശ്രുഷ ആരംഭിക്കുകയും ചെയുന്നതാണ്.
മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ സെക്രട്ടറി റവ .ടി .വി പൗലോസ്, സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ .കെ .ജെ മാത്യു ,എന്നിവർ നേതൃത്വം കൊടുക്കുന്ന ശുശ്രുഷകൾക്ക് ഓൾ ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് സൂപ്രണ്ട് റവ ഡി. മോഹൻ, റവ . പോൾ തങ്കയ്യ എന്നിവർ കാർമീകത്വം വഹിക്കും.
ഉച്ചക്ക് 2 മണിക്ക് ബെഥേൽ ബൈബിൾ കോളേജ് അങ്കണത്തിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന കല്ലറയിൽ ഭൗതിക ശരീരം അടക്കം ചെയുന്നതാണ്.
നിരവധി ആത്മീയ, രാഷ്ട്രിയ, സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്നതാണ് .നാളെ വൈകിട്ട് നടക്കുന്ന പൊതുദർശനത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനിൽ പങ്കെടുക്കും.
പിറ്റേന്ന് നടക്കുന്ന പൊതു സംസ്കാര ശുശ്രുഷയിൽ സർക്കാരിനെ പ്രതിനിധികരിച്ച് ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. KN ബാലഗോപാൽ, ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ്, ബഹു. പ്രതിപക്ഷ നേതാവ് ശ്രീ. VD സതീശൻ എന്നിവരും പങ്കെടുക്കുന്നതാണ് .