ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ്
മസ്‌കറ്റ്: ഒമാനില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ 27.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ അവസാനം ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 60,340 ആണ്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 47,220 ആയിരുന്നു.