ലോകത്ത് 106 രാജ്യങ്ങളിലായി 1 ലക്ഷത്തിലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു; ആശങ്ക വർധിപ്പിച്ച് ഒമിക്രോൺ വ്യാപനം

0

ദില്ലി: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമിക്രോൺ വ്യാപനം.106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു.അതിനിടെ ബ്രിട്ടനിൽ പ്രതിദിന കോവിഡ് കേസുകൾ ആദ്യമായി ഒരു ലക്ഷം കടന്നു.

ബ്രിട്ടനിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തത്.ബ്രിട്ടണിൽ 69,147 പേർക്കും ഡെന്മാർക്കിൽ 26,362 പേര്‍ ക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒമിക്രോണിന്റെ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ വിവിധ യൂറോപ്പ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. ക്രിസ്തുമസിന് ശേഷം ജർമനി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ കർശന ലോക്ഡൗണിലേക്ക് കടക്കും. ബ്രിട്ടനിൽ പ്രതിദിന കോവിഡ് ബാധിതർ ആദ്യമായി ഒരു ലക്ഷം കടന്നു. 1,06,122 പേർക്കാണ് 24 മണിക്കൂറിനിടയിൽ രോഗം സ്ഥിരീകരിച്ചത്.

You might also like