കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ രോഗികളായി പരിഗണിക്കണമെന്ന് ആരോഗ്യമന്ത്രാലയം

0

ദില്ലി: കൊവിഡ് ലക്ഷണങ്ങള്‍ (Covid symptoms) ഉള്ളവരെ രോഗികളായി പരിഗണിച്ച് ചികിത്സ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം (Health Ministry). പനി, തൊണ്ട വേദന, വയറിളക്കം, മണമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉള്ളവരെ കൊവിഡ് രോഗികളായി (Covid Patient) പരിഗണിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയുന്നത് വരെ കൊവിഡ് രോഗിയായി പരിഗണിക്കണമെന്നാണ് നിര്‍ദേശം. പരിശോധന വര്‍ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ റാപ്പിഡ് പരിശോധന ബൂത്തുകള്‍ സ്ഥാപിക്കുക, മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരെ നിയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

You might also like