കുവൈത്തിൽ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ അഗ്നിബാധയിൽ രണ്ടു ഇന്ത്യക്കാർ മരിച്ചു
10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ സബാഹ് ആരോഗ്യമേഖലയിലെ അൽ ബാബ്‍തൈൻ ബേൺ ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് അൽ ഫാരിസ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി. യൂണിറ്റ് നമ്പർ 32-ൽ ഉണ്ടായ തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയമാക്കിയതായി കെ.എൻ.പി.സി വാർത്താകുറിപ്പിൽ അറിയിച്ചു. റിഫൈനറി പ്രവർത്തനങ്ങളെയും എണ്ണ കയറ്റുമതിയും അപകടം ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.