ഒമിക്രോണ്‍: സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും ക്വാറന്റീന്‍ ആവശ്യമില്ല – ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്റെ അതിവ്യാപനം തുടരുകയാണെങ്കിലും രോഗതീവ്രത കുറവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി സമ്പർക്കമുള്ള എല്ലാവർക്കും ക്വാറന്റൈൻ ആവശ്യമില്ലെന്നും രോഗിയെ അടുത്ത് പരിചരിക്കുന്നവർ മാത്രം ക്വാറന്റൈനിൽ പോയാൽ മതിയെന്നും മന്ത്രി നിർദേശിച്ചു.മൂന്നാം തരംഗത്തിൽ വ്യത്യസ്തമായ പ്രതിരോധതന്ത്രമാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 15-17 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് 70 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവർക്ക് ഒന്നാം ഡോസ് നൂറ് ശതമാവും രണ്ടാം ഡോസ് 84 ശതമാനത്തിലേറെയും കൊടുത്തു. ബൂസ്റ്റർ ഡോസ് ഇതുവരെ 5,05,291 ഡോസുകൾ കൊടുത്തതായും മന്ത്രി പറഞ്ഞു.