ഇന്നുമുതല്‍ യുഎഇയില്‍ പുതിയ തൊഴില്‍ നിയമം: സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആറ് വര്‍ക്ക് മോഡലുകള്‍ ഏതെല്ലാം?
യുഎഇ പുതുതായി കൊണ്ടുവന്ന തൊഴില്‍ നിയമങ്ങളിലെ ഭേദഗതി ഇന്നു മുതല്‍ നടപ്പിലാവുകയാണ്. എമിറേറ്റുകളിലുടനീളമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആറ് വ്യത്യസ്ത തൊഴില്‍ മോഡലുകളാണ് പുതിയ ഭേദഗതിയിലൂടെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്. അവധിയുടെ കാര്യത്തിലും മറ്റു തൊഴില്‍ ആനുകൂല്യങ്ങളുടെ കാര്യത്തിലുമെല്ലാം കൊണ്ടുവന്ന കാതലായ മാറ്റങ്ങള്‍ക്കു പുറമേയാണ് പുതിയ വര്‍ക്ക് മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.റിമോട്ട് വര്‍ക്ക് മോഡല്‍: മുഴുവന്‍ സമയ-പാര്‍ട്ട് ടൈം ജീവനക്കാരെ പൂര്‍ണ്ണമായോ ഭാഗികമായോ ഓഫീസിന് പുറത്ത് ജോലി ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് ഈ വര്‍ക്ക് സ്‌കീം രൂപകല്‍പന ചെയ്തിട്ടുള്ളത്.ഷെയറിങ് വര്‍ക്ക് മോഡല്‍: പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, തൊഴിലുടമയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിലധികം ജീവനക്കാര്‍ക്കിടയില്‍ ജോലിയുടെ ഉത്തരവാദിത്തങ്ങളും ശമ്പളവും വിഭജിച്ച് നല്‍കുന്ന രീതിയാണിത്. പാര്‍ട്ട് ടൈം തൊഴില്‍ നിയന്ത്രണങ്ങളുടെ സഹായത്തോടെയാണ് ഈ മാതൃകയ്ക്ക് കീഴിലുള്ള ജീവനക്കാരുടെ കരാറുകള്‍ നടപ്പിലാക്കുക.