മ്യാൻമാറിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കവിഞ്ഞു; 200 പേർ മരിച്ചത് സൈനികരുടെ ക്രൂരപീഡനങ്ങളേറ്റെന്ന് യു.എൻ

0

മ്യാൻമറിലെ അട്ടിമറിക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളിൽ ഏകദേശം 1,500 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ .സായുധ പോരാട്ടത്തിൽ ആയിരക്കണക്കിന് പേർ ഇനിയും കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. പ്രക്ഷോഭസമയത്ത് 11,787 പേരെ നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചിരിന്നു. അതിൽ 8,792 പേർ ഇപ്പോഴും കസ്റ്റഡിൽ തന്നെയാണെന്നും യു.എൻ മനുഷ്യാവകാശ സമിതിയുടെ വക്താവ് രവിന ഷംദസാനി പറഞ്ഞു. ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ യോഗത്തിലാണ് അന്യായമായി തടങ്കലിലുള്ളവരുടെ കണക്കുകൾ പുറത്തുവിട്ടത്. സൈന്യത്തിനെതിരെ സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടവരും ഓൺലൈൻ വഴി പ്രക്ഷോഭം നടത്തിയവരും വരെ ഈ കൂട്ടത്തിലുണ്ടെന്നും യു.എൻ വ്യക്തമാക്കി.

You might also like