രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്ക് എത്തി
രാജ്യത്ത് കോവിഡ് 19 (Covid 19) വ്യാപനം കുറയുന്നു. പ്രതിദിന കേസുകൾ ഒരുലക്ഷത്തിലേക്ക് എത്തി. അതേസമയം, മരണനിരക്കിൽ വർദ്ധനവ് തുടരുകയാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ കണക്ക് പ്രകാരം കർണാടകത്തിൽ 8,425 കേസുകളും, തമിഴ്നാട്ടിൽ 6,120 കേസുകളും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 9,666 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് വാക്സീൻ, സ്പുട്നിക് ലൈറ്റിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി നൽകി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള വാക്സീന് അനുമതി നൽകിയത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ഒന്‍പതാമത്തെ കോവിഡ‍് വാക്സീനാണ് സ്പുട്നിക് ലൈറ്റ്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇതു കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.