വാക്സിൻ ഡോസുകളിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

0

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ആവശ്യം സർക്കാറിന് മുന്നിൽ കിറ്റക്സിന് ഉന്നയിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. പണമടച്ച് കോവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം. പതിനായിരത്തിലധികം ജീവനക്കാരാണ് തങ്ങളുടെ ഫാക്ടറിയിൽ ജോലിചെയ്യുന്നതെന്ന് കിറ്റക്സിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതേ ഇളവ് തങ്ങൾക്കും ലഭിക്കേണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം.

You might also like