സൗദിയിലെ കോവിഡ് ആഘാതങ്ങള്‍ ലഘൂകരിക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ
റിയാദ്: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ സൗദി അറേബ്യയ്ക്ക് സഹായകരമായത് ആധുനിക സാങ്കേതികവിദ്യകളെന്ന് വിലയിരുത്തല്‍. പാന്‍ഡെമിക് പൊട്ടിപ്പുറപ്പെട്ടതു മുതല്‍, പ്രതിസന്ധിയെ നേരിടാന്‍ ആരോഗ്യ മന്ത്രാലയം സാങ്കേതികവിദ്യയെ ആശ്രയിച്ച് തുടങ്ങിയിരുന്നു. ‘സിഹത്തി’ ആപ്ലിക്കേഷന്‍ വഴി, മന്ത്രാലയത്തിന്റെ അംഗീകൃത ഡോക്ടര്‍മാര്‍ അസുഖ ബാധിതരുമായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് സംഭാഷണങ്ങളിലൂടെ ആശയവിനിമയം നടത്തി. ഇതിലൂടെ ഇ-കണ്‍സള്‍ട്ടേറ്റീവ് സേവനങ്ങളും വെര്‍ച്വല്‍ ക്ലിനിക്കുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ മന്ത്രാലയത്തിനു സാധിച്ചു. 24 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് ഇതിലൂടെ പ്രയോജനം ലഭിച്ചത്.