ബഹ്റൈനിൽ വർഷം തോറും 95 ദശലക്ഷം ദിനാറിന്‍റെ ഭക്ഷണം പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്

0

ബഹ്റൈനിൽ വർഷം തോറും 95 ദശലക്ഷം ദിനാറിന്‍റെ ഭക്ഷണ സാധനങ്ങൾ പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്. ഓരോരുത്തരും 132 കിലോ വീതം ഭക്ഷണ സാധനങ്ങളാണ് വർഷം തോറും പാഴാക്കുന്നത്. മൊത്തം 2,30,000 ടൺ ഭക്ഷണ വസ്തുക്കളാണ് ഇത്തരത്തിൽ പാഴാകുന്നത്.അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ശിൽപശാലയിലാണ് റിപ്പോർട്ട് ചർച്ചക്കെടുത്തത്. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജീവിത ശൈലി രൂപപ്പെടുത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യു.എൻ പരിസ്ഥിതി വിഭാഗത്തിന് കീഴിൽ രണ്ട് ശിൽപശാലകളാണ് യൂണിവേഴ്സിറ്റിയിൽ നടന്നത്.

You might also like