‘ഗോതമ്പ് കയറ്റുമതി നിരോധനം ഇന്ത്യ പുനഃപരിശോധിക്കണം’; അഭ്യർഥനയുമായി ഐഎംഎഫ് മേധാവി

0

ദാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം പുനഃപരിശോധിക്കാൻ ഇന്ത്യയോട് അഭ്യർഥിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവ. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഏകദേശം 1.35 ബില്യൺ ആളുകൾക്ക്  ഭക്ഷണം നൽകണം എന്ന വസ്തുതയെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. താപനില വർധിച്ചതിനാൽ ഉൽപാദനം കുറഞ്ഞതും അറിയാം. എന്നാൽ കൂടുതൽ രാജ്യങ്ങൾ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുള്ളതിനാൽ ഇന്ത്യ എത്രയും വേഗം പുനർവിചിന്തനം നടത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.

You might also like