നിർബന്ധിത സേവന നിരക്ക്: ഹോട്ടലുടമകളുമായി ഉപഭോക്തൃകാര്യ വകുപ്പ് യോഗം വിളിച്ചു

0

ദില്ലി: റെസ്റ്റോറന്റുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ഉപഭോക്തൃ കാര്യ വകുപ്പ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി യോഗം വിളിച്ചു. ജൂൺ 2 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിൽ (NCH) ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികളും നിരവധി മാധ്യമ റിപ്പോർട്ടുകളും വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്തിനെ തുടർന്നാണ് യോഗം വിളിച്ചത്.

ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗാണ് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റിന് കത്തയച്ച് യോഗ വിവരം അറിയിച്ചത്. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഉപഭോക്താക്കളിൽ നിന്ന് സ്ഥിരമായി സേവന നിരക്ക് ഈടാക്കുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ചാർജുകൾ ഉപഭോക്താക്കൾ സ്വമേധയാ നൽകുന്നതും ഉപഭോക്താക്കളുടെ വിവേചനാധികാരത്തിൽ ഉള്ളതും നിയമപ്രകാരം നിർബന്ധമല്ലാത്തതുമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

You might also like