മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങൾ അടക്കം 3,000 ടൺ മാലിന്യം; തിരിച്ചയച്ച് ലങ്ക

0

രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമായി ബ്രിട്ടൻ കയറ്റി അയച്ച ആശുപത്രി അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ ശ്രീലങ്ക മടക്കി അയച്ചു. 2017 സെപ്റ്റംബർ മുതൽ 2019 വരെ ശ്രീലങ്കൻ തുറമുഖത്തെത്തിയ 3,000 ടണ്ണോളം വരുന്ന അപകടകരമായ വസ്തുക്കളിൽ 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കപ്പലിൽ കയറ്റി അയച്ചത്. ആകെ 265 കണ്ടെയ്‌നറുകളിൽ ആയാണ് മാലിന്യം ശ്രീലങ്കയിൽ എത്തിയത്. 21 കണ്ടെയ്‌നർ മാലിന്യം 2020 സെപ്റ്റംബറിൽ ശ്രീലങ്ക യുകെയിലേക്ക് കയറ്റി അയച്ചിരുന്നു. അവശേഷിച്ച 45 കണ്ടെയ്‌നർ മാലിന്യമാണ് തിങ്കളാഴ്ച കയറ്റി അയച്ചത്. നിയമപ്രകാരം ഉപയോഗശൂന്യമായ മെത്തകളും കാർപെറ്റുകളും തുണിത്തരങ്ങളും മാത്രമാണ് കണ്ടെയ്‌നറുകളിൽ ഉണ്ടാകേണ്ടതെങ്കിലും ആശുപത്രി മാലിന്യങ്ങളും മോർച്ചറിയിൽ നിന്നുള്ള ശരീരഭാഗങ്ങളും ബാൻഡേജുകളും അടക്കമുള്ളവ അന്വേഷണത്തിൽ കണ്ടെത്തി.

You might also like