അടിയന്തര ഘട്ടത്തില്‍ ഇടപെടും; റഷ്യയ്ക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി നാറ്റോ

0

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശനീക്കങ്ങള്‍ ലോകത്തിനാകെ ആശങ്കയാകുന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് നാറ്റോ. യുക്രൈനില്‍ നിന്നും മുഴുവന്‍ സൈന്യത്തേയും പിന്‍വലിക്കണമെന്ന ആവശ്യമാണ് നാറ്റോ മുന്നോട്ടുവെച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഇടപെടേണ്ടി വരുമെന്ന് റഷ്യയ്ക്ക് നാറ്റോ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി എന്നതാണ് ഈ ഘട്ടത്തില്‍ ഏറെ നിര്‍ണായകം. യുക്രൈന് സൈനിക സഹായം നല്‍കാന്‍ തയാറാണെന്നും നാറ്റോ അറിയിച്ചു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യ ഭാവിയില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ടെന്‍ബെര്‍ഗ് നല്‍കിയത്. സുരക്ഷയെ സംബന്ധിച്ച മൂല്യങ്ങളെ റഷ്യ ഏതുവിധത്തിലാണ് അട്ടിമറിക്കുന്നതെന്ന് യുക്രൈന്റെ അനുഭവം തെളിയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ശക്തമായ ഭാഷയിലാണ് നാറ്റോ അധിനിവേശത്തെ അപലപിച്ചത്.

You might also like