വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ച് സെലന്‍സ്‌കി
റഷ്യയുടെ യുക്രൈന്‍ അധിനിവേഷം തുടരവേ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വ്യോമപാതാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടനോട് അഭ്യര്‍ത്ഥിച്ചു. റഷ്യ യുക്രൈനെ തകര്‍ക്കുകയാണെന്നും നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും യു.കെ. പാര്‍ലമെന്റില്‍ സെലന്‍സ്‌കി പറഞ്ഞു. നാറ്റോ അംഗത്വത്തിനായി യുക്രൈന്‍ ഇനി സമ്മര്‍ദ്ദം ചെലുത്തില്ലെന്നും എന്തുവില കൊടുത്തും സ്വന്തം നാടിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി അമേരിക്ക നിരോധിച്ചു. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു.