ഈജിപ്ഷ്യന്‍ പ്രസിഡന്റ് റിയാദില്‍ സന്ദര്‍ശനം നടത്തി

0

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് അല്‍സിസി റിയാദില്‍ സന്ദര്‍ശനം നടത്തി. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. സ്‌റ്റേറ്റ് മന്ത്രി ഡോ. ഇസാം ബിന്‍ സഅദ്, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഈജിപ്തിലെ സൗദി അംബാസഡര്‍ ഉസാമ നഖ്‌ലി, സൗദിയിലെ ഈജിപ്ത് അംബാസഡര്‍ അഹമദ് ഫാറൂഖ് എന്നിവരും ഈജിപ്ഷ്യന്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ വിമാത്താവളത്തിലെത്തിയിരുന്നു. അബ്ദുല്‍ ഫത്തഹ് അല്‍സിസി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ സൗദി എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ എയര്‍ഷോ നടത്തി ആകാശത്ത് ഈജിപ്ഷ്യന്‍ പതാകയുടെ നിറങ്ങള്‍ വരച്ചുകാട്ടി.

You might also like