
കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ വെബ് പോര്‍ട്ടലില്‍ ഗുരുതര ഡാറ്റ ചോര്‍ച്ച; നിരവധി ചിത്രങ്ങളുടെ രേഖകള്‍ പുറത്ത്
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ (സിബിഎഫ്‌സി) ഗുരുതര സുരക്ഷാ വീഴ്ച. ഇതേ തുടര്‍ന്ന് ഫീച്ചര്‍ ഫിലിമുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ രേഖകള്‍ ചോര്‍ന്നു. തിയേറ്റര്‍ റിലീസിനായി അനുമതി തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച സ്‌ക്രിപ്റ്റുകള്‍, കട്ട് ഓര്‍ഡറുകള്‍, മറ്റ് അനുബന്ധ രേഖകള്‍ എന്നിവയാണ് പുറത്തായത്.
സിനിമകളുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഒരു പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച സിബിഎഫ്‌സിയുടെ ‘ഇ-സിനിപ്രമാണ്‍’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഈ രേഖകള്‍ ചോര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിര്‍മാതാക്കള്‍ സര്‍ട്ടിഫിക്കേഷനായി രേഖകള്‍ അപ്ലോഡ് ചെയ്യുന്നത് ഈ പോര്‍ട്ടലിലാണ്. നേരത്തെ അപ്ലോഡ് ചെയ്യുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത ചില രേഖകള്‍ ഉള്‍പ്പെടെ ദിവസങ്ങളോളം മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പോര്‍ട്ടലില്‍ തുടര്‍ന്നിരുന്നു.
സിനിമകള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെങ്കിലും ചിത്രങ്ങളുടെ ഷൂട്ടിങ് സ്‌ക്രിപ്റ്റുകളും കട്ട് ഓര്‍ഡറുകളും ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ പുറത്തായിട്ടുണ്ട്. ഡിജിറ്റല്‍ ലൈബ്രറിയായ ‘ഇന്റര്‍നെറ്റ് ആര്‍ക്കൈവ്’ വഴിയാണ് ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചിരുന്ന
