സുമിയിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും
യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരെ ഇന്ന് നാട്ടിലെത്തിക്കും. പോളണ്ട് വഴി ഡൽഹിയിലെത്തിക്കാനാണ് തീരുമാനം. നേരത്തെ റൊമാനിയ വഴി ഡൽഹിയിലെത്തിക്കാനായിരുന്നു പദ്ധതി. രക്ഷാദൗത്യത്തിൽ പോളണ്ടിലെ മലയാളികളും സഹായിക്കും. സുമിയില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരില്‍ 200 മലയാളികളുമുണ്ട്. എഴുന്നൂറില്‍പ്പരം ഇന്ത്യൻ വിദ്യാർഥികളാണ് റഷ്യൻ അതിർത്തിയോടുചേർന്ന സുമിയിലെ യുദ്ധ മേഖലയിലുണ്ടായിരുന്നത്. യുക്രൈനിലെ മറ്റ് മേഖലയിൽ നിന്നെല്ലാം ഇന്ത്യക്കാരെ ഒഴിപ്പിച്ചെങ്കിലും സുമിയിലെ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. കൊടുംതണുപ്പിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദുരിതജീവിതമാണ് ഇവിടെ കുടുങ്ങിയവര്‍ നയിച്ചത്.