അഫ്ഗാനിസ്ഥാൻ ധനമന്ത്രി ഇപ്പോൾ ഊബർ ഡ്രൈവർ; ശമ്പളം 150 ഡോളർ

0

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടേറിയതായി. താലിബാൻ ആക്രമണം ആരംഭിച്ചതോടെ അഫ്ഗാനിൽ നിന്നും മന്ത്രിമാർ ഉൾപ്പെടെ നിരവധി പേർ പലായനം ചെയ്യുകയും മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിക്കുകയും ചെയ്തു. അത്തരത്തിൽ അഫ്ഗാൻ വിട്ട് അമേരിക്കയിലെത്തിയ ഒരു മന്ത്രിയുടെ വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അഫ്ഗാൻ ഭരണകൂടത്തിൽ ധനമന്ത്രിയായരുന്ന ഖാലിദ് പയേന്ദ ഇപ്പോൾ വാഷിംഗ്ടണിൽ ഊബർ ഡ്രൈവറാണ്. ഓഗസ്റ്റിൽ താലിബാൻ രാജ്യം പിടിച്ചെടുക്കുന്നതിന് ഒരാഴ്ച മുൻപാണ് പയേന്ദ രാജിവെച്ചത്. തുടർന്ന് കുടുംബത്തോടൊപ്പം യുഎസിലേക്ക് പറന്നു. തന്നെ ജയിലിലടയ്‌ക്കുമോ എന്ന് പേടിച്ചാണ് മന്ത്രി അന്ന് രാജ്യം വിട്ടത്. എന്നാൽ തന്റെ ഈ അവസ്ഥയ്‌ക്ക് കാരണം യുഎസും താലിബാനും ആണെന്ന് അദ്ദേഹം പറഞ്ഞു.

You might also like