ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല

0

ഒമാനിൽ വിസാ കാലാവധി കഴിഞ്ഞവരിൽ നിന്ന് സെപ്തംബർ ഒന്നുവരെ പിഴ ഈടാക്കില്ല എന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ആഗസ്റ്റ് 31 നുള്ളിൽ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പിഴയില്ലാതെ വിസ പുതുക്കാൻ അവസരം നൽകിയത് പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്. കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ സെപ്റ്റംബർ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്. ആഗസ്റ്റ് 31വരെ പുതുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.

You might also like