സൗദിയിലെ ഏഴ് തൊഴിൽ മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവത്ക്കരണം

0

സൗദിയിലെ ഏഴ് തൊഴിൽ മേഖലകളിൽ കൂടി നാളെ മുതൽ സ്വദേശിവത്ക്കരണം നടപ്പാക്കും. ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പാക്കി വരുന്ന സൗദിവത്ക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്. പദ്ധതി നടപ്പാകുന്നതോടെ മലയാളികളുൾപ്പെടെയുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമുണ്ടാകും. ഒരു വർഷം മുമ്പാണ് ഈ മേഖലകളിലെ സൗദിവത്ക്കരണത്തിന്റെ ആദ്യ ഘട്ടം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ-റാജ്ഹി പ്രഖ്യാപിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡിപ്പാർട്ട്മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, കസ്റ്റമർ സർവീസ്, കസ്റ്റമർ അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ നൂറു ശതമാനം സൗദിവത്ക്കരണം നടപ്പാക്കാനാണ് നിർദ്ദേശം. ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ എന്നീ തസ്തികകളിൽ 50% ശതമാനം സൗദിവത്ക്കരണം നടപ്പാക്കാനും നിർദ്ദേശമുണ്ട്. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള എല്ലാ കാറ്ററിംഗ് സ്റ്റോറുകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള സൂപ്പർമാർക്കറ്റുകൾക്കുമാണ് സൗദിവത്ക്കരണം ബാധകമാകുക.

You might also like