ഫോണെടുത്താൻ ഇനി ആ സന്ദേശം കേൾക്കില്ല; ഒടുവില്‍ കോവിഡ് കോളർട്യൂൺ നിർത്തുന്നു?

0

രണ്ടുവർഷത്തോളമായി നിങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന കോവിഡ് കോളർട്യൂൺ ഇനിയുണ്ടാകില്ല. ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐരാജ്യത്ത് വൈറസ് പിടിമുറുക്കിത്തുടങ്ങിയ ഘട്ടത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഫോണുകളിൽ കോളർട്യൂണായി കോവിഡ് ബോധവൽക്കരണ സന്ദേശവും നൽകിത്തുടങ്ങിയത്. ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു സന്ദേശമുണ്ടായിരുന്നത്. കോവിഡിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും സുരക്ഷാനടപടിക്രമങ്ങളെക്കുറിച്ചും ജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു സന്ദേശത്തിലൂടെ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

You might also like