ഉറക്കത്തിൽപ്പെട്ടതിനാൽ ജോലിക്കെത്താൻ വൈകി; കയറിച്ചെന്നത് തകർന്ന് തരിപ്പണമായ ഓഫീസിലേക്ക്; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് യുക്രെയ്‌നിലെ ഗവർണർ

0

കീവ്: രാവിലെ എഴുന്നേൽക്കാൻ വൈകിപ്പോയത് കൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടിയ ഒരാളുണ്ട് യുക്രെയ്‌നിൽ. അവിടുത്തെ റീജിയണൽ ഗവർണറായ വിറ്റലി കിം. ഉറക്കത്തിൽപ്പെട്ട് ജോലിക്കെത്താൻ വൈകിയതുകൊണ്ട് മിസൈൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഗവർണറുടെ ഭാഗ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്. മൈക്കോലൈവ് എന്ന യുക്രെയ്ൻ നഗരത്തിൽ ചൊവ്വാഴ്ച രാവിലെയാണ് റഷ്യയുടെ മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗവർണറുടെ ഓഫീസിന് നേരെയുണ്ടായ മിസൈൽ ആക്രമണം വിറ്റലി കിമ്മിന്റെ ജീവൻ അപഹരിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ രാവിലെ ഉറക്കത്തിൽപ്പെട്ടുപോയതിനാൽ ഓഫീസിലേക്ക് എത്താൻ വൈകിയത് അദ്ദേഹത്തിന്റെ ജീവൻ രക്ഷപ്പെടുന്നതിന് കാരണമാകുകയായിരുന്നു. മിസൈൽ ആക്രമണത്തിൽ ബഹുനില ഓഫീസ് കെട്ടിടത്തിന്റെ പകുതിയും പൂർണമായും നശിച്ചിട്ടുണ്ട്.

You might also like