ക്ഷാമബത്ത വർധിപ്പിച്ച് കേന്ദ്ര സർക്കാർ; 34 ശതമാനമാക്കി ഡിഎ

0

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വർധനവ് മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും. 2022 ജനുവരി ഒന്ന് മുതലുള്ള ക്ഷാമബത്തയിലാണ് വർധനവ് നടപ്പിലാക്കുക. അടിസ്ഥാന ശമ്പളത്തിന്റെ 31 ശതമാനമായിരുന്നു ക്ഷാമബത്ത നൽകിയിരുന്നത്. അതിന്മേലാണ് വർധനവ് പ്രാബല്യത്തിൽ വരിക. ഇതോടെ പുതുക്കിയ ഡിഎ 34 ശതമാനമാകും. ഏഴാമത്തെ കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധനവ് നടപ്പിലാക്കിയത്. 68.62 ലക്ഷം പെൻഷൻകാർക്കും 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കുമാണ് വർധനവിന്റെ ഗുണപ്രാപ്തി ലഭിക്കുക. കേന്ദ്ര സർക്കാരിന് പ്രതിവർഷം 9,544.50 കോടി അധിക ചിലവുണ്ടാക്കുന്നതാണ് വർധനവ്.

You might also like