കുട്ടികളുടെ രണ്ടാം ഡോസ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത്

0

കുവൈത്തിൽ അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഉടൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം . ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അപ്പോയിൻറ്മെൻറ് സന്ദേശം അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു . മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് വാക്സിൻ നൽകുന്നത്. 45,000 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി മൂന്ന് മുതലാണ് അഞ്ചു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തിൽ രാജ്യത്തെ മൊത്തം കുട്ടികളുടെ 10.5 ശതമാനം പേർ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ.

You might also like