ഹൈവേയിൽ 50-ലേറെ വാഹനങ്ങൾ ഉൾപ്പെട്ട കൂട്ടിയിടി; മൂന്ന് മരണം

0

അമേരിക്കയിലെ പെൻസിൽവാനിയയിൽ 50-ലേറെ വാഹനങ്ങൾ ഉൾപ്പെട്ട അപകടം. ഇന്റര്‍‌സ്റ്റേറ്റ് 81 ഹൈവേയിലെ വടക്കോട്ടുള്ള ലെയ്‌നിൽ തിങ്കളാഴ്ചയാണ് വിചിത്രമായ അപകടമുണ്ടായത്. മഞ്ഞുവീഴ്ചയെ തുടർന്ന് കാഴ്ചാപരിധി പൂജ്യം ആയി കുറഞ്ഞതിനെ തുടർന്ന് ഒരു കാർ റോഡിൽ നിന്ന് തെന്നിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രക്കുകളും ട്രെയ്‌ലറുകളും എസ്.യുവികളുമടക്കമുള്ള വാഹനങ്ങൾ വന്നിടിച്ചത്. ഫിലഡൽഫിയയിൽ നിന്ന് 100 മൈൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് മൈനർസ്‌വില്ലിലാണ് അപകടമുണ്ടായത്. ഇന്റര്‍‌സ്റ്റേറ്റ് ഹൈവേയിൽ സംഭവിച്ച ഏറ്റവും വലിയ അപകടങ്ങളിലൊന്നാണിതെന്ന് പൊലീസ് അറിയിച്ചു.

You might also like