
തൃശൂരില്‍ റോഡ് അപകടത്തില്‍ റിട്ട. അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം
തൃശൂർ : നഗരത്തിലെ ഇക്കണ്ടവാര്യർ റോഡിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് അപ്സര ഗാർഡൻസ് ഹൗസ് നമ്പർ ആറിൽ താമസിക്കുന്ന റിട്ട. അധ്യാപിക ലിൻസി ജോൺസൺ (57) ആണ് അന്തരിച്ചത്. ഡാളസിലെ ലിജു ആന്റണിയുടെ സഹോദരിയാണ് പരേത
ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. ലിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഡിവൈഡറിൽ തട്ടി റോഡിന്റെ മറുഭാഗത്തേക്ക് മറിയുകയും, ഈ സമയം എതിരെ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു. കേന്ദ്ര വുമൺസ് കമ്മിറ്റി ചിൽഡ്രൻസ് എഡ്യൂക്കേഷൻ കോ-ഓർഡിനേറ്ററായി ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
