കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

0

കണ്ണൂർ: കല്യാശേരി കീഴ്ച്ചേരികുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളംപേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.

You might also like