രണ്ടുവർഷത്തിനിടെ കാണാതായത് 19 ലക്ഷം ഇവിഎം മെഷീനുകൾ; തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം തേടുമെന്ന് കർണാടക സ്പീക്കർ
ബെംഗളൂരു:2016-18 കാലയളവിൽ കാണാതായ 19 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം ലഭിക്കാൻ ശ്രമിക്കുമെന്ന് കര്‍ണാടക സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി. കാണാതായ ഇവിഎമ്മുകളുടെ പതിപ്പ് ലഭിക്കാൻ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളെ സഭയിലേക്ക് വിളിക്കണമെന്ന മുതിർന്ന കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ എച്ച്കെ പാട്ടീലിന്‍റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കാഗേരി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കൃത്രിമത്വം തടയാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പാട്ടീൽ ഇക്കാര്യം ഉന്നയിച്ചത്.