ഇന്ത്യയുമായി ചർച്ച വേണം; കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറെന്നും പാക് സൈനിക മേധാവി

0

ദില്ലി: ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി (Pakistan Army Chief) ജനറൽ ഖമർ ജാവേദ് ബാജ്വ (Qamar Bajwa ). കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും ബാജ്വ അഭിപ്രായപ്പെട്ടു.

പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി എന്താകുമെന്ന് ഇന്ന് അറിയാനിരിക്കെയാണ് സൈനിക മേധാവിയുടെ പ്രസ്താവന. പ്രതിപക്ഷം (opposition) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ (non confidence motion) ഇന്നാണ് വോട്ടെടുപ്പ്. അവിശ്വാസ പ്രമേയത്തിലെ ചർച്ചയും വോട്ടെടുപ്പുമാണ് രാവിലെ പതിനൊന്നരയ്ക്ക് ചേരുന്ന ദേശീയ അസംബ്ലി യോഗത്തിന്റെ പ്രധാന അജണ്ട. സർക്കാരിലെ രണ്ട് ഘടകകക്ഷികൾ കൂറുമാറിയതോടെ ഇമ്രാൻ സർക്കാരിന്റെ ഭാവി തുലാസിലാണ്. നാടകീയമായ നീക്കങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഇമ്രാന്റെ ന്യൂനപക്ഷ സർക്കാർ ഇന്ന് നിലം പൊത്തും. തന്റെ സർക്കാരിനെ വീഴ്ത്താൻ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച ഇമ്രാൻ പാകിസ്ഥാനിലെ ജനങ്ങളോട് പ്രതിഷേധത്തിനും ആഹ്വാനം ചെയ്തു. ഇന്നലെ വൈകീട്ട് നടത്തിയ ടിവി അഭിസംബോധനയിലാണ് പ്രതിഷേധ ആഹ്വാനം

You might also like