ഇന്ത്യയ്ക്ക് വൻ പദ്ധതികൾ ആവശ്യം; ഉദ്യോഗസ്‌ഥരുടെ നയം മാറണമെന്നും പ്രധാനമന്ത്രി
ദില്ലി: ഇന്ത്യയ്ക്ക് (India) വൻ പദ്ധതികൾ ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) അഭിപ്രായപ്പെട്ടു. നിലവിലെസ്ഥിതി തുടരുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗസ്‌ഥരുടെ നയം മാറണം. സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ നികത്താനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയും ഓസ്‌ട്രേലിയയും (India and Australia) സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് വ്യാപാര കരാറിൽ ഒപ്പുവെച്ചു. ഇന്നലെ നടന്ന വെര്‍ച്ച്വല്‍ ചടങ്ങില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും (Piyush Goyal) ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡാൻ ടെഹാനുമാണ് കരാറുകളിൽ ഒപ്പിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണും (Scott Morrison) യോഗത്തിൽ സന്നിഹിതരായിരുന്നു.