പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കുന്നു; പുതിയ നിയമം പുറപ്പെടുവിച്ച് ഷെയ്ഖ് മുഹമ്മദ്

0

ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. പുതിയ നിയമപ്രകാരം ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കും. നിയമം അനുസരിച്ച്, നൽകുന്ന ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും അധിക ഫീസ് നൽകാതെ തന്നെ ഈ സേവനങ്ങൾ ലഭിക്കണമെന്ന് നിയമം നിഷ്‌കർഷിക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.

You might also like