ദുബായിലെ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ഫീസ് കാർഡ് പുറത്തിറക്കി

0

ദുബായിലെ സ്വകാര്യ സ്‍കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പുതിയ ഫീസ് കാര്‍ഡ് പുറത്തിറക്കി. ഒരു വര്‍ഷത്തെ പഠനത്തിനായി സ്‍കൂളുകള്‍ക്ക് നല്‍കേണ്ടി വരുന്ന എല്ലാ ഫീസുകളുടെയും വിശദാംശങ്ങള്‍ ഈ കാർഡിൽ ഉൾപ്പെട്ടിരിക്കുന്നു. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് സ്‌കൂൾ ഫീസ് കാർഡ് പുറത്തിറക്കിയത്. ട്യൂഷന്‍ ഫീസിന് പുറമെ ഒരു വര്‍ഷം കുട്ടിക്കായി രക്ഷിതാക്കള്‍ നല്‍കേണ്ട ട്രാന്‍സ്‍പോര്‍ട്ടേഷന്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ട്രിപ്പുകള്‍, പുസ്‍തകങ്ങള്‍ തുടങ്ങിയവയ്‍ക്കായി വേണ്ടി വരുന്ന തുകകളും ഫീസ് കാര്‍ഡില്‍ വിവരിച്ചിട്ടുണ്ട്. ഓരോ സ്‍കൂളുകളും നല്‍കുന്ന ഫീസ് ഇളവുകളും മറ്റ് സ്‍കോളര്‍ഷിപ്പുകളും സംബന്ധിച്ച വിവരങ്ങളുമുണ്ടാകും

You might also like