പുടിന്റെ പെൺമക്കൾക്കും പ്രധാന റഷ്യൻ ബാങ്കുകൾക്കും യു.എസ് ഉപരോധം
റഷ്യൻ ബാങ്കുകളെയും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യു.എസ്. പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്കും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്റെ ഭാര്യയെയും മകളെയും ലക്ഷ്യമിട്ടാണ് നടപടികൾ. റഷ്യൻ സൈന്യം സിവിലിയന്മാരെ വധിച്ചതായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. റഷ്യയുടെ ബെർബാങ്ക്, ആൽഫ ബാങ്ക് എന്നിവക്ക് പൂർണ ഉപരോധം ഏർപ്പെടുത്തി. ഇവയിലും റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലും, പുതിയ യു.എസ് നിക്ഷേപം നിരോധിക്കാനുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു