റഷ്യന്‍ ഉപരോധം; ഇന്ത്യന്‍ ഊര്‍ജ മേഖലയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യയുടെ ഊര്‍ജ വിഭവ ഇറക്കുമതിയെ വൈവധ്യവത്കരിക്കാന്‍ സഹായിക്കുമെന്ന് അമേരിക്ക. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപേരാധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ഇറക്കുതിയിലുള്ള താല്‍പര്യമില്ലായ്മ ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ സഹായ വാഗ്ദാനം.
ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തീരുമാനം ഇന്ത്യയുടേതാണെന്നും താല്‍പര്യമറിയിച്ചാല്‍ ഊര്‍ജ വിതരണം ഉറപ്പാക്കുമെന്നും റഷ്യയില്‍ നിന്നും ഒന്നോ രണ്ടോ ശതമാനം ഇറക്കുമതി ചെയ്യുകയാണെങ്കിലും ഇന്ത്യയിലേക്കുള്ള ഇറക്കുമതി തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ജെന്‍ സാക്കി മാധ്യങ്ങളോട് പറഞ്ഞു.