രാജ്യത്ത് 1,150 പ്രതിദിന രോഗികൾ; 1,194 രോഗമുക്തർ; ഗുജറാത്തിൽ ‘എക്‌സ്ഇ’ വകഭേദം

0

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 83 മരണവും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും ഒടുവിൽ പുറത്തുവിട്ട കണക്കുപ്രകാരം 5,21,656 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,194 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ സജീവരോഗികളുടെ എണ്ണം കുറഞ്ഞു. നിലവിൽ 11,365 പേർ മാത്രമാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് സജീവ രോഗികളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് 12,000ത്തിന് താഴെയെത്തിയിരിക്കുന്നത്. കൂടാതെ രാജ്യത്ത് ഇതുവരെ 4.25 കോടി പേർ രോഗമുക്തി നേടിയതായും കേന്ദ്രസർക്കാർ അറിയിച്ചു.

You might also like