ന്യായാധിപന്മാരെ അവഹേളിക്കാനും കരിവാരിതേയ്‌ക്കാനും സർക്കാറുകളും തയ്യാറാവുന്നു: ചീഫ് ജസ്റ്റിസ് എൻ.വി. രമണ

0

ന്യൂഡൽഹി: വ്യക്തികൾക്ക് പുറമേ പല സർക്കാറുകളും ന്യായാധിപന്മാരെ അവഹേളി ക്കാനും കുറ്റപ്പെടുത്താനും തയ്യാറാവുന്നു എന്നത് തികച്ചും ഖേദകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. പലർരും അവർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാൻ വേണ്ടി ന്യായാധിപന്മാരെ ലക്ഷ്യമിടുന്നു എന്നത് വലിയ തോതിൽ വർദ്ധിച്ചിരി ക്കുന്നുവെന്നും ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഢ് ബിജെപി ഘടകം നിലവിൽ ഭരണം നടത്തുന്ന കോൺഗ്രസ് ഭരണകൂട ത്തിനെതിരെ നൽകിയ പരാതിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പരാമർശം നടത്തിയത്. ന്യായാധിപന്മാരായ കൃഷ്ണ മുരാരി, ഹിമാ കോഹ്‌ലി എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേൾക്കുന്നത്. ഹൈക്കോടതിയുടെ ഒരു വിധി ക്കെതിരെ ഛത്തീസ്ഗഢ് ഭരിക്കുന്ന കോൺഗ്രസ് സർക്കാർ സൂപ്രീംകോടതിയെ സമീപിച്ചി രുന്നു. ബിജെപിയുടെ വാദം ശരിവച്ചാണ് കോടതി വിധി പറഞ്ഞത്. ഇതിനെതിരെ ഛത്തീസ്ഗഢ് സർക്കാർ ഹൈക്കോടതി ന്യായാധിപന്മാരെ വിമർശിച്ചിരുന്നു. കേസിന്റെ വിവിധഘട്ടങ്ങളിൽ ന്യായാധിപന്മാർ നടത്തുന്ന വിധിന്യായത്തേയും പരാമർശത്തേയും അടച്ചാക്ഷേപിക്കുന്ന പ്രവണത ആശാസ്യമല്ലെന്ന് വാദത്തിനിടെ ജസ്റ്റിസ് രമണ ചൂണ്ടിക്കാട്ടി.

You might also like