പാസ്‌പോർട്ടിൽ വിസാ സ്റ്റാംപിങ് നിർത്തലാക്കി യുഎഇ; പുതിയ വിസ അടിക്കാനും പുതുക്കാനും ഇനിമുതൽ പാസ്‌പോർട്ട് വേണ്ട

0

ദുബായ്: പ്രവാസികളുടെ പാസ്‌പോർട്ടിൽ വിസാ സ്റ്റാംപിങ് യുഎഇ നിർത്തലാക്കി. നാളെ മുതൽ പുതിയ വിസ അടിക്കാനും പുതുക്കാനും അപേക്ഷയ്‌ക്കൊപ്പം പാസ്പോർട്ട് കൈമാറേണ്ടി വരില്ലെന്ന് അധികൃതർ അറിയിച്ചു. ഇനി മുതൽ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി മതിയാകും.കഴിഞ്ഞ ദിവസമാണ് പാസ്പോർട്ടിൽ താമസവിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് നിർത്തലാക്കുകയാണെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചത്. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളിലെല്ലാം എമിറേറ്റ്സ് ഐഡി ഉപയോഗിച്ചാൽ മതിയാകും.

ഇതിലൂടെ റെസിഡൻസി രേഖകൾ ലഭിക്കുന്നതിനുള്ള കാലതാമസം 30 മുതൽ 40 ശതമാനം വരെ കുറയ്‌ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഏറ്റവും പുതിയ എമിറേറ്റ്‌സ് ഐഡികളിൽ വ്യക്തിപരവും തൊഴിൽപരവുമായ വിവരങ്ങളും ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങളുമെല്ലാം അടങ്ങിയിട്ടുണ്ട്

You might also like