തീർന്നില്ല! ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി; ബിഎ.4, ബിഎ.5 ആറ് രാജ്യങ്ങളിൽ സ്ഥിരീകരിച്ചു
കേപ്ടൗൺ: പുതിയ കൊറോണ ഉപവകഭേദം കണ്ടെത്തി ആഫ്രിക്കൻ ശാസ്ത്രജ്ഞർ. ഒമിക്രോൺ വകഭേദത്തിന്റെ രണ്ട് പുതിയ ഉപവകഭേദമായ ബിഎ.4, ബിഎ.5 എന്നിവയാണ് കണ്ടെത്തിയത്. വൈറസിന്റെ പുതിയ വകഭേദത്തെ സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്. ബിഎ.4, ബിഎ.5 വൈറസിന്റെ വ്യാപന ശേഷി എപ്രകാരമാണെന്ന് കണ്ടെത്താൻ സമയമെടുക്കുമെന്നും നിലവിൽ അപായ സൂചനകൾ ഇല്ലെന്നും ദക്ഷിണാഫ്രിക്കയിലെ പകർച്ചവ്യാധി പഠനവിഭാഗം ഡയറക്ടർ ടൂലിയോ ഡി ഒലിവെയ്‌റ വ്യക്തമാക്കി.
പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത് വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ്. ദക്ഷിണാഫ്രിക്ക, ബോട്‌സ്‌വാന, ബെൽജിയം, ജെർമനി, ഡെൻമാർക്ക്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ളതാണ് സാമ്പിളുകൾ