മദീനയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം
മദീനയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കമായി. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, രാജ്യത്തെ പൗരന്മാരും വിദേശികളും വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുക തുടങ്ങിയവയാണ് പുതിയ ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് മദീനയില്‍ വൈദ്യുതി കാറുകള്‍ക്കായി ഈ സംവിധാനം നിലവില്‍ വരുന്നത്.